ലോക്ക്ഡൗണ്‍ ലംഘനം കൂടുതല്‍ കേസുകള്‍ കൊല്ലത്ത്; കുറവ് കാസര്‍കോട്‌

സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളിൽ കൊല്ലം,കാസർകോഡ് ജില്ലകൾ മുന്നിൽ. സംസ്ഥാന ഡിസാസ്റ്റർ ഓർഡിനൻസ് നിയമ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കേസും അറസ്റ്റും നടന്നത് കൊല്ലം ജില്ലയിലാണെങ്കിൽ കുറവ് കാസർകോഡ് രേഖപ്പെടുത്തി.

ആകെ 34577 കേസുകളിലായി 34502 പേരെ ലോക്ക് ഡൗൺ ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു.20000 ത്തോളം വാഹനങളും കസ്റ്റഡിയിലെടുത്തു.

കേരളത്തിൽ കൊറോണ പ്രതിരോധത്തിൽ പോലീസ് വഹിച്ച പങ്ക് മ‌ാതൃകാപരമാണ്
കൊല്ലം റൂറലിൽ മാത്രം കഴിഞ്ഞ 25 മുതൽ 4558 കേസുകളിലായി 4709 പേരെ അറസ്റ്റു ചെയ്യുകയും 3606 വാഹനങൾ കസ്റ്റഡിയിലെടുത്തു

സിറ്റിയിൽ 4157 കേസുകളിൽ 4488 പേരെ അറസ്റ്റുചെയ്തു.3198 വാഹനങളും കസ്റ്റഡിയിലെടുത്തു. കൊല്ലം ജില്ലയിൽ ആകെ പരിശോധിച്ചാൽ 8715 കേസുകളിൽ 9197 പേരെ അറസ്റ്റുചെയ്തു.വാഹനങൾ പിടികൂടിയത് 9000 കടന്നു.

എന്നാൽ ഏറ്റവും കുറവ് കാസർകോടാണെങ്കിലും ജനതാ കർഫ്യുന് ശേഷം രാജ്യത്ത് ആദ്യമായി കൊറോണാ പ്രതിരോധത്തിന് 144 പ്രഖ്യാപിക്കച്ചതും കാസർകോട്ടായിരുന്നു. അന്ന് തുടങിയ പോലീസ് ലാത്തിവീശലും തുടർ നിരീക്ഷണവുമാണ് ഇന്നത്തെ പോസിറ്റീവ് കേസുകൾ ഒരു സാമൂഹ്യ വ്യാപനത്തിൽ നിന്നും കാസർകോഡിനെ രക്ഷപ്പെടുത്തിയത്.

154 കേസുകളിൽ 90ും വിദേശത്ത് നിന്നെത്തിയവരും ബാക്കി പ്രൈമറി കോണ്ടാക്ടുമായിരുന്നു.സംസ്ഥാന ഡിസാസ്റ്റർ ഓർഡിനൻസ് നിയമ പ്രകാരം കേരളത്തിൽ കൂടുതൽനടപടികൾ സ്വീകരിച്ച പോലീസ് ജില്ലയിൽ തിരുവനന്തപുരം റൂറലിനാണ് രണ്ടാംസ്ഥാനം,മൂന്നാം സ്ഥാനം പത്തനംതിട്ട നേടിയെടുത്തു.

കാസർകോഡ് കഴിഞ്ഞാൽ കേസും അറസ്റ്റുകളും രേഖപ്പെടുത്തിയതിൽ രണ്ടാം സ്ഥാനം വയനാടിനാണ്.മൂന്നക്ക കേസുകളിൽ മൂന്നാംസ്ഥാനം ഇടുക്കിക്കാണ്. ആകെ 34577 കേസുകളിലായി 34502 പേരെ ലോക്ക് ഡൗൺ ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു.20000 ത്തോളം വാഹനങളും കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here