ലോക്ക്ഡൗണ്‍ ദിനങ്ങളെ സര്‍ഗാത്മകമാക്കി എസ്എഫ്‌ഐ

ലോക് ഡൗണ്‍ ദിനങ്ങള്‍ സര്‍ഗ്ഗാത്മകമാക്കുകയാണ് മലപ്പുറത്തെ ഒരുകൂട്ടം എസ് എഫ് ഐ പ്രവര്‍ത്തകര്‍. തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിലെ എസ്എഫ്ഐ പ്രവര്‍ത്തകരാണ് ഇന്റര്‍ കോളേജിയറ്റ് ഓണ്‍ലൈന്‍ കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്
വെറുതേയിരുന്ന് സമയം കളയുകയല്ല ഈ കുട്ടികള്‍.

പാടിയും വരച്ചും നൃത്തം ചെയ്തും പ്രതിഭയുടെ പുതിയ പാഠങ്ങള്‍ കണ്ടെത്തുകയാണ്. ഓണ്‍ ലൈനിലാണ് മത്സരങ്ങള്‍. വാട്‌സാപ്പില്‍ രജിസ്‌ട്രേഷന്‍.

രജിസ്‌ട്രേഷന് പണം നല്‍കേണ്ടതില്ല. എന്നാല്‍ അതിനായി കരുതേണ്ട ചെറിയ തുകയെങ്കിലും മുഖ്യമന്ത്രി ദുരിതശ്വാസ നിധിയിലേക്ക് നല്‍കണം.

നൂറിലേറെപ്പേര്‍ വിവിധയിനങ്ങളില്‍ മാറ്റുരക്കും. ഓണ്‍ലൈനില്‍ കാഴ്ചക്കാരും ഏറെയുണ്ട്. ഈ മാസം പതിനൊന്നിന് മത്സരങ്ങള്‍ സമാപിക്കും.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജിലെ വിദ്യാര്‍ത്ഥികളാണ് ലോക് ഡൗണ്‍ പുതിയ ആശയത്തിന് പിന്നില്‍.് ലോക് ഡൗണ്‍ എന്നുതന്നെ പേരിട്ട കലോത്സവത്തിന്റെ ഓണ്‍ലൈന്‍ ലോഞ്ച് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഫേസ് ബുക് പേജില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്താണ് നിര്‍വഹിച്ചത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here