കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വീസില്‍ തിരികെ പ്രവേശിക്കണം; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി കണ്ണന്‍ ഗോപിനാഥന്‍

ദില്ലി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കണ്ണന്‍ ഗോപിനാഥന്‍ തള്ളി. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന നിലയില്‍ സഹകരിക്കാമെന്നും ഐഎഎസ് ഉദ്യോഗസ്ഥനായി തിരികെയില്ലെന്നും ആഭ്യന്തരമന്ത്രാലയത്തിന് മറുപടി നല്‍കി.

കണ്ണന്‍ ഗോപിനാഥന്‍ തന്നെയാണ് സര്‍വീസില്‍ തിരികെ എത്തണമെന്ന് കാണിച്ച് ലഭിച്ച കത്ത് ട്വിറ്ററിലൂടെ പങ്കുവച്ചത്. രാജി സ്വീകരിക്കാതെ എട്ട് മാസത്തിന് ശേഷവും തന്നെ ഉപദ്രവിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

2012 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഭദ്ര-നഗര്‍ ഹവേലി കലക്ടര്‍ ആയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നുവെന്ന് കാട്ടിയാണ് എട്ട് മാസങ്ങള്‍ക്ക് കണ്ണന്‍ രാജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here