സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ രണ്ടാംഘട്ട വിതരണം തുടങ്ങി. 52,25,152 പേര്‍ക്കാണ് അര്‍ഹത. അഞ്ചുമാസത്തെ പെന്‍ഷനായി കുറഞ്ഞത് 6100 രൂപവീതമാണ് ഒരാള്‍ക്ക് ലഭിക്കുക. ഇതിനായി 3201.40 കോടി രൂപ അനുവദിച്ചു.
നേരത്തെ രണ്ടുമാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. 1483.09 കോടി രൂപ പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിത്തുടങ്ങി. 1349.8 കോടി രൂപ സഹകരണ സംഘങ്ങള്‍വഴി വിതരണം തുടങ്ങി. ഡിസംബര്‍ 15നുശേഷം മസ്റ്ററിങ് നടത്തിയവര്‍ക്കുള്ള 368.51 കോടിയുടെ കുടിശ്ശിക വിതരണം തുടങ്ങി.
ക്ഷേമനിധി അംഗങ്ങളായ -8,79,471 പേര്‍ക്ക് ക്ഷേമ പെന്‍ഷന് 368.51 കോടി രൂപയും ലഭ്യമാക്കി. അവധി ദിവസങ്ങളിലും സഹകരണ സംഘങ്ങള്‍വഴിയുള്ള പെന്‍ഷന്‍വിതരണം നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here