അതിരുവിട്ട് കര്‍ണ്ണാടകം; ജനദ്രോഹ നടപടികള്‍ തുടരുന്നു

നിയമത്തെ അതിര്‍ത്തി കടത്തി കര്‍ണാടക സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുടരുന്നു. കേരള- കര്‍ണാടക സംയുക്ത പരിശോധനയില്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച് മംഗളൂരുവിലേക്ക് കടത്തിവിട്ട രോഗികളെ നഗരത്തിലെത്തിയ ഉടന്‍ തിരിച്ചയക്കുകയാണ് ആശുപത്രി അധികൃതര്‍.

ബുധനാഴ്ച രണ്ട് രോഗികളെയും വ്യാഴാഴ്ച ഒരു രോഗിയെയുമാണ് തിരിച്ചയച്ചത്. . കാസര്‍കോട്ടെ സൈനബിയെയാണ് വ്യാഴാഴ്ച മടക്കിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ ഇവരെ ദേര്‍ളക്കട്ടയിലേക്ക് പറഞ്ഞുവിട്ടു.

ചികിത്സാ രേഖകള്‍ പരിശോധിച്ച് അവിടനിന്ന് തിരിച്ചയച്ചു. ആശുപത്രിയില്‍ പ്രവേശിച്ച സ്ത്രീയെ ചികിത്സിക്കാനും ദേര്‍ളക്കട്ടയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News