മുന്നേനടക്കുന്ന സര്‍ക്കാറിന് പാട്ടില്‍ സ്‌നേഹം നിറച്ച് നഞ്ചിയമ്മ

നഞ്ചിയമ്മക്കും കിട്ടി സർക്കാർ വക പെൻഷൻ. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ ആണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാഞ്ചിയമ്മക്കുള്ള പെൻഷൻ എത്തിച്ചത്.

അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മയുടെ ഈ പാട്ട്‌ ആരും മറക്കില്ല. എന്നാൽ ഈ അമ്മ ഒരിക്കൽകൂടി മനസ് നിറഞ്ഞ് പാടുകയാണ്. ഇത്തവണ കുറച്ച് കാശും കയ്യിൽ മുറുകെ പിടിച്ചുകൊണ്ടാണെന്ന് പാട്ട്.

സംസ്ഥാന സർക്കാരിന്‍റെ ക്ഷേമപെൻഷൻ കൈപ്പറ്റിയതിന് ശേഷം നഞ്ചിയമ്മ സന്തോഷം പങ്കുവെക്കാനാണ് ഇത്തവണ പാട്ട് പാടിയത്. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ ആണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാഞ്ചിയമ്മക്കുള്ള പെൻഷൻ വീട്ടിൽ എത്തിച്ചത്.

ഡിസംബർ മാസം മുതൽ ഏപ്രിലിലെ വർധിപ്പിച്ച പെൻഷൻ ഉൾപ്പെടെ 6100 രൂപയാണ്പെൻഷൻ കാരിലേക്ക്ഏത്തിച്ചത്.

നഞ്ചിയമ്മ ഉൾപ്പടെയുള്ള നിരവധിപേരാണ് ഈ ലോക് ഡൗണ്‍കാലത്ത് ഇത്രയും വലി തുക കൈയ്യിൽ കിട്ടിയതിന്‍റെ സന്തോഷം പങ്കുവയ്ക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ് ബുക്ക് പോസ്റ്റിലൂടെയആണഅ നഞ്ചിയമ്മയുടെ സന്തോഷം പങ്ക് വച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here