
കോവിഡ് ഇന്ത്യയിലെത്തുമെന്ന് ജനുവരി ആദ്യംതന്നെ വ്യക്തമായെങ്കിലും കരുതല്‍ നടപടി സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിനുണ്ടായ പിഴവ് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി.
കോവിഡ് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകില്ലെന്നാണ് ഫെബ്രുവരിയിലും പ്രധാനമന്ത്രി അവകാശപ്പെട്ടത്. ഇപ്പോഴത്തെ സാഹചര്യം സമൂഹ അടിയന്തരാവസ്ഥയ്ക്ക് തുല്യമായെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി തന്നെ പറഞ്ഞു.
ജനതാ കര്‍ഫ്യൂ ആചരിച്ച മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ അഞ്ച് വരെ 17.6 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് സിഎംഐഇ(സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി) നടത്തിയ സര്‍വേ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here