മകന്‍ ലോക്ഡൗണില്‍ കുടുങ്ങി; തിരിച്ചെത്തിക്കാന്‍ സ്‌കൂട്ടറില്‍ 1400 കിലോമീറ്റര്‍ യാത്ര ചെയ്ത് അമ്മ

ലോക്ഡൗണില്‍ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കുന്നതിനായി അമ്മ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് 1400 കിലോമീറ്റര്‍. തെലങ്കാനയിലാണ് കോവിഡ് കാലത്തെ അപൂര്‍വ്വ കാഴ്ച. തെലങ്കാനയില്‍നിന്നും ആന്ധ്രാ പ്രദേശിലേക്കായിരുന്നു 48കാരിയായ റസിയ ബീഗത്തിന്റെ യാത്ര.

തിങ്കളാഴ്ച രാവിലെ തെലങ്കാനയില്‍നിന്നും തിരിച്ച റസിയ ബീഗം ബുധനാഴ്ച മകനെയുമായി മടങ്ങിയെത്തി.മാര്‍ച്ച് 12 ന് നെല്ലൂരില്‍ പോയ തന്റെ ഇളയ മകന്‍ നിസാമുദീന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്ഥലത്ത് കുടുങ്ങുകയായിരുന്നു. ഇതോടെയാണ് പോലീസ് അനുമതിയോടെ റസിയ ബീഗം യാത്ര തിരിച്ചത്.

ആദ്യം കാറിന് പോകാനാണ് നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് സ്‌കൂട്ടില്‍ പോകാന്‍ ബീഗം തീരുമാനിക്കുകയായിരുന്നു.ഹൈദരാബാദില്‍നിന്നും 200 കിലോ മീറ്റര്‍ അകലെയുള്ള നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് റസിയ ബീഗം.

15 വര്‍ഷം മുന്‍പ് റസിയ ബീഗത്തിന്റെ ഭര്‍ത്താവ് മരിച്ചിരുന്നു.ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു യാത്രയെന്നും അവര്‍ പറഞ്ഞു. രാത്രിയുള്ള യാത്രയായിരുന്നു വലിയ വെല്ലുവിളിയെന്നും ബീഗം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News