ലോക്ക്ഡൗണില്‍ വന്‍ ‘പ്ലാനിംഗ്’ നടത്തി വിധുപ്രതാപും ഭാര്യയും; ഒടുവില്‍ സംഭവിച്ചത് #WatchVideo

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജനങ്ങളെല്ലാം വീട്ടില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ വിനോദോപാധികളാണ് മാനസിക ഉല്ലാസത്തിന് വഴിയൊരുക്കുന്നത്.

ജോലിസ്ഥലത്ത് നിന്നും സിനിമാ തിയേറ്ററിലേക്കും പുസ്തകവായനയിലേക്കും കൂട്ടായ്മകളിലേക്കും നാം ഓടിയെത്തുന്നത് മാനസിക ഉല്ലാസത്തിന് വേണ്ടിയാണ്. പെട്ടെന്ന് വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരികയെന്നത് ഓരോ ആളുകളുടെയും ദൈനംദിന ജീവതത്തെ തകിടംമറിക്കുന്ന കാര്യമാണ്. പക്ഷെ നമുക്ക് അതിജീവിച്ചേ പറ്റൂ.

മനസിന്റെ പിരിമുറുക്കം കുറക്കുന്നതിന് വ്യത്യസ്തങ്ങളായ പരിപാടികളാണ് എല്ലാവരും പ്ലാന്‍ ചെയ്യുന്നത്. ചിലത് അത് പോലെ, നടക്കും..ചിലത് പ്ലാനിംഗ് മാത്രമായിരിക്കും…

അത്തരമൊരു പ്ലാനിംഗ് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് വിധുപ്രതാപും ഭാര്യയും…രസകരമായ ആ വീഡിയോ കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News