കൊറോണയെ നേരിടാന്‍ ട്രെയിനുകളിലും ആശുപത്രി തയ്യാര്‍

തിരുവനന്തപുരം: കൊറോണയെ നേരിടാന്‍ ട്രെയിനുകളിലും ആശുപത്രി തയ്യാര്‍. ആശുപത്രികളിലെ എല്ലാ സജ്ജീകരണത്തോടും കൂടിയാണ് ട്രൈയിനുകളില്‍ ഐസുലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

റയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യത്തെ എല്ലാ റയില്‍വേ ഡിവിഷനുകളിലും ഇത്തരത്തില്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് മാത്രം 92 തീവണ്ടി കോച്ചുകളിലായി 1472 കിടക്കകളുള്ള ട്രൈയില്‍ ആശുപത്രികളാണ് തയ്യാറാക്കിയിട്ടുള്ളത്. വെന്റിലേറ്റര്‍ ഘടിപ്പിക്കാന്‍ പാകത്തിനാണ് തയ്യാറെടുപ്പുകള്‍. പഴയ ഐസിഎഫ് കോച്ചുകളാണ് വാര്‍ഡുകളാക്കിയിട്ടുള്ളത്.

തിരുവനന്തപുരത്ത് കൊച്ചുവേളി നാഗര്‍കോവില്‍ എറണാകുളം കോച്ച് ഡിപ്പോകളില്‍ രണ്ടാഴ്ചകൊണ്ടാണ് കമ്പാര്‍ട്ടുമെന്റുകള്‍ ആശുപത്രി വര്‍ഡുകള്‍ളാക്കിയത്. നൂറ് ജിവനക്കാരെ ഇതിനായി മാത്രം നിയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News