ലോക്ഡൗണ്‍ കാലം വീട്ടിലിരുന്ന് അസ്വദിക്കൂ; വിളിക്കാം നിറം ടോക് ഷോയിലേക്ക്

പത്തനംതിട്ട: ലോക്ഡൗണ്‍ കാലം ഏറ്റവും കൂടുതല്‍ സങ്കടകരമാക്കുന്നത് കുട്ടിക്കൂട്ടങ്ങളെയാണ്. എന്നാല്‍ സമ്മാനങ്ങള്‍ വാങ്ങിയും പുതിയ അറിവുകള്‍ നേടിയും ലോക്ഡൗണ്‍ കാലം വിട്ടില്‍ ഇരുന്ന് അസ്വദിക്കുന്നവരെ ഒന്നു പരിചയപ്പെടാം.

8075906917 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ നിങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ റെഡി. ലോക് ഡൗണ്‍ കാലത്ത് വീടിനുള്ളില്‍ നിന്ന് ഒന്നു പുറത്തേക്കിറങ്ങാന്‍ പോലും സാധിക്കാത്ത കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, ആശങ്കകളും അഭിപ്രായങ്ങളും പങ്ക് വയ്ക്കുന്നതിനുമായാണ് ഈ ടോക്ക് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

 

നിറം എന്ന് പേരിട്ടിരിക്കുന്ന ടോക്ക് ഷോയിലേക്ക് വാട്‌സാപ്പ് വീഡിയോ കോളിലൂടെ വിളിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാം. ഒപ്പം പതിനൊന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി വിജയികളാവുകയും ചെയ്യാം. ഇവര്‍ക്കുള്ള സമ്മാനതുക രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കും.

കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാറിന്റെ നേത്യത്വത്തില്‍ സി.പി.ഐ(എം)കോന്നിതാഴം ലോക്കല്‍ കമ്മറ്റിയാണ് വിദ്യാര്‍ഥികള്‍ക്കായി ടോക്ക് ഷോ ഒരുക്കുന്നത്.

ഈ മാസം 14-വരെ ടോക് ഷോ തുടരും. സംസ്ഥാനത്തെ ഏത് ജില്ലയില്‍ നിന്നുള്ളവര്‍ക്കും ടോക്ക് ഷോയില്‍ പങ്കെടുക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News