
കൊച്ചി നഗരസഭ ഇടപ്പള്ളി സോണല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുവേണ്ടി കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം ബി മുരളീധരന്‍ വ്യാപക പണപ്പിരിവ് നടത്തിയതായി പരാതി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനതുഫണ്ടില്‍നിന്ന് പണം ലഭ്യമാകുമെങ്കിലും കമ്മ്യൂണിറ്റി കിച്ചണുവേണ്ടി സ്വന്തം നിലയില്‍ പണപ്പിരിവ് നടത്തുകയായിരുന്നു ഇദ്ദേഹം എന്നാണ് ആരോപണം.
തന്റെ ഡിവിഷനിലുള്ള ഫ്‌ളാറ്റുകളില്‍നിന്നാണ് കൗണ്‍സിലര്‍ പണപ്പിരിവ് നടത്തിയത്. നാട് ഒരാപത്തില്‍ നില്‍ക്കുമ്പോള്‍ പണം തന്ന് സഹായിച്ചാല്‍ ഉപകാരമായിരിക്കുമെന്ന് ഇദ്ദേഹം വാട്സാപ് ഗ്രൂപ്പില്‍ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് തനതുഫണ്ടും സ്പോണ്‍സര്‍ഷിപ്പും ഉപയോഗിക്കാം. വികസനഫണ്ടില്‍നിന്നും പണമെടുത്ത് ചെലവഴിക്കാം.
ഈ സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് എം ബി മുരളീധരന്‍ പണം പിരിക്കുന്നത്. സ്പോണ്‍സര്‍ഷിപ്പുകളിലൂടെ അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളും സ്വീകരിക്കാന്‍ കോര്‍പറേഷന്‍ നല്‍കിയ അനുമതിയും ലംഘിച്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രവര്‍ത്തനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here