
കോട്ടയം: പലസംഘടനകളും സൗജന്യ ഭക്ഷണം വിതരണം നടത്തുന്നുണ്ടെങ്കിലും വീട്ടില്‍ പാകം ചെയ്ത ഭക്ഷണം അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത് മാതൃകയാവുകയാണ് കോട്ടയത്തെ ഒരു പാസ്റ്റര്‍.
വീട്ടില്‍ കുടുംബത്തോടൊപ്പം പാകം ചെയ്ത ഉച്ചഭക്ഷണം പൊതികളാക്കി വിതരണം ചെയ്താണ് പാസ്റ്റര്‍ പിജെ ഡേവിസും കുടുംബവും ഈ കൊറോണക്കാലത്ത് ആരും വിശന്നിരിക്കരുത് എന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനും ദൃഢനിശ്ചയത്തിനും ഒപ്പം നില്‍ക്കുന്നത്.
സമൂഹ അടുക്കള, സഞ്ചരിക്കുന്ന റേഷന്‍കട, മാസ്‌ക് നിര്‍മ്മാണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും മുതല്‍ മുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ വരെ നീളുന്ന കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധ മാതൃകകള്‍ക്ക് തന്നാല്‍ കഴിയുന്ന പോലെ ഒപ്പം കൂടുന്ന അനേകംപേരുണ്ട്.
അതില്‍ വ്യത്യസ്തനാവുകയാണ് തന്റെ തുച്ഛ വരുമാനത്തില്‍ നിന്നും ഒരു തുക കണ്ടെത്തിയും സുഹൃത്തുക്കളുടെ സഹായത്താലും സ്വന്തം വീട്ടില്‍ തന്നെ കുടുംബാംഗങ്ങള്‍ക്കൊപ്പം പാകം ചെയ്ത ഉച്ചഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന കോട്ടയം പാക്കില്‍ സ്വദേശി പാസ്റ്റര്‍ പിജെ ഡേവിസും കുടുംബവും….
ഗവ.ഹോസ്പിറ്റല്‍, നാഗമ്പടം ബസ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ നിരത്തുകളില്‍ കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസ് അധികാരികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അഗ്‌നിരക്ഷാസേനാ എന്നിവര്‍ക്കും ദിവസവും 300 ഓളം ഉച്ചഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്.
കൂടാതെ കോട്ടയം പായിപ്പാട് മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗങ്ങളില്‍ തെരുവില്‍ അലയുന്നവര്‍ക്കും അഗതികള്‍ക്കും രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ ലഘുഭക്ഷണങ്ങളും പഴങ്ങളും കുപ്പിവെള്ളവും വിതരണം ചെയ്യുന്നു. ഉച്ചയൂണിനൊപ്പം ചപ്പാത്തിയും മീന്‍കറിയും ഉള്‍പ്പെടുത്തിയുള്ള പൊതികളാണ് അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തിക്കുന്നത്.
ഡേവിസും ഭാര്യ മിനിയും രണ്ട് മക്കളുംചേര്‍ന്ന് ഇതിനായ് രാവിലെ തന്നെ വീട്ടടുക്കളയില്‍ ഒരുക്കള്‍ തുടങ്ങും. പാക്ക് ചെയ്ത് പൊതികള്‍ ബോക്സിസുകളിലാക്കി സുഹൃത്തിന്‍രെ വാഹനത്തിലാണ് വിതരണം ചെയ്യുന്നത്. 16 ദിവസം പിന്നിട്ട ഉദ്യമം കൊറൊണക്കാലം ഒഴിയുന്നത് തുടരാനുള്ള തീവ്രശ്രമത്തിലാണ് പാസ്റ്റര്‍ പിജെ ഡേവിസ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here