വാറ്റ് സ്ഥിരമാക്കി ബിജെപി പ്രവര്‍ത്തകര്‍; സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ അറസ്റ്റ്

കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്റെ വീടിനോട് ചേര്‍ന്ന ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരുന്ന 400 ലിറ്റര്‍ വാഷ് പിടികൂടി.

കക്കോടി മടവൂര്‍ ഓങ്കോറമല മുക്കാളി വീട്ടില്‍ ഭരതരാജനാ(44) ണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലെ ഭൂഗര്‍ഭ അറയില്‍ ചാരായം വാറ്റാന്‍ സൂക്ഷിച്ച വാഷും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്.

നാളുകളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വ്യാജമദ്യം നിര്‍മിക്കാനായി വാഷ് സൂക്ഷിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ലോക്ക് ഡൗണ്‍ കാലത്ത് വന്‍തോതില്‍ ചാരായം വാറ്റി വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ മൊഴി നല്‍കി.

വ്യാജ മദ്യനിര്‍മാണം തടയാന്‍ സ്‌പെഷല്‍ സ്‌ക്വാഡ് ഇതുവരെ നടത്തിയ പരിശോധനയില്‍ 15 കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. 3000ത്തോളം ലിറ്റര്‍ വാഷ് കണ്ടെടുത്തു.

ആവശ്യക്കാര്‍ക്ക് സ്ഥലത്ത് ചെന്ന് ചാരായം നിര്‍മിച്ച് നല്‍കും

തൃശൂര്‍: ആവശ്യക്കാര്‍ക്ക് വാറ്റുപകരണങ്ങളുമായി സ്ഥലത്ത് ചെന്ന് വാറ്റ് ചാരായം നിര്‍മിച്ച് നല്‍കുന്ന ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു.

തൃശൂര്‍ വരന്തരപ്പിള്ളി മുപ്ലിയം പുളിഞ്ചുവട് തോട്ടത്തില്‍ വീട്ടില്‍ ചന്ദ്രനെ (55) യാണ് ഒന്നര ലിറ്റര്‍ വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളുമായി വീടിനു പുറകിലുള്ള വളപ്പില്‍ നിന്നും വരന്തരപ്പിള്ളി പൊലീസ് പിടികൂടിയത്.

മകന്റെ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിലായിരുന്നു ചന്ദ്രന്‍ ചാരായം വാറ്റാന്‍ ആവശ്യക്കാരുടെ വീട്ടില്‍ എത്തിയിരുന്നതെന്നും ആരോപണമുണ്ട്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News