കൊറോണ: മരണം ഒരുലക്ഷം കടന്നു; രോഗബാധിതര്‍ 17 ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതുവരെ 1,00,371 പേരാണ് മരിച്ചത്.

വൈറസ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്, 16,52,655.

കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം അരലക്ഷമാണ്. മുപ്പത് ദിവസത്തിനുള്ളില്‍ മരിച്ചവര്‍ 95,000 പേരാണ്. ഇറ്റലിയിലും അമേരിക്കയിലും മാത്രമായി മരിച്ചത് 35,000ത്തിലധികം പേരാണ്.

ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലും അമേരിക്കയിലുമാണ്. അമേരിക്കയില്‍ ഇതുവരെ 17,927 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 18,849 പേരാണ്. സ്‌പെയിനില്‍ 15,970 പേരും. ഫ്രാന്‍സില്‍ ഇതുവരെ 12,210 പേരാണ് മരിച്ചത്. യുകെയില്‍ 8,958 പേരും ഇറാനില്‍ 4,232 പേരും മരിച്ചു.

അതേസമയം, രോഗബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിനിന്ന് മാറ്റിയെങ്കിലും ആശുപത്രിയില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here