ഫ്രാന്‍സിനടക്കം വിയറ്റ്നാം നല്‍കിയത് പത്ത് ലക്ഷം മാസ്‌കുകള്‍

ഹനോയ്: യൂറോപ്പിനും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും പത്ത് ലക്ഷത്തിലധികം മാസ്‌കുകള്‍ നിര്‍മ്മിച്ചുനല്‍കി കമ്യൂണിസ്റ്റ് വിയറ്റ്നാം.

1950കളില്‍ ആയിരക്കണക്കിന് വിയറ്റ്‌നാം പൗരന്മാരെ കൊന്നൊടുക്കിയ ഫ്രാന്‍സിനുള്‍പ്പെടെ 5 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി 5,50,000 മാസ്‌കുകളാണ് വിയറ്റ്‌നാം കൊടുത്തയച്ചത്. വിയറ്റ്‌നാമില്‍ നിര്‍മിച്ച 4,50,000 സുരക്ഷാ സ്യൂട്ടുകള്‍ അമേരിക്കയിലേക്കും നല്‍കി.

അയല്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്പെയ്ന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്ക് 3,90,000 മാസ്‌കുകളും, മറ്റ് അയല്‍രാജ്യങ്ങളായ കമ്പോഡിയ, ലാവോസ് എന്നിവയ്ക്ക് 3,40,000 മാസ്‌കുകളും വിയറ്റ്നാം നിര്‍മ്മിച്ചുനല്‍കി. വിയറ്റ്നാം വിദേശകാര്യ മന്ത്രി തോ ആന്‍ ഡണ്‍ ആണ് വിവിധ രാജ്യങ്ങളിലെ മേധാവിമാര്‍ക്ക് ഉപകരണങ്ങള്‍ കൈമാറിയത്.

വിയറ്റ്‌നാമിലെ സുഹൃത്തുക്കള്‍ക്ക് നന്ദിയെന്ന് ഒരു ട്വീറ്റിന്റെ അവസാന ഭാഗത്തെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ചിരുന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു പുതിയ കേസ് പോലും വിയറ്റ്നാമില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 255 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വിയറ്റ്നാമില്‍ ഇതുവരെ ഒറ്റ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതില്‍ത്തന്നെ 144 പേര്‍ ഇതിനോടകം രോഗമുക്തി നേടുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here