കൊറോണ: യുകെയില്‍ കൂത്താട്ടുകുളം സ്വദേശി മരിച്ചു

കൂത്താട്ടുകുളം: കൊറോണ ബാധയെ തുടര്‍ന്ന് യുകെയിലെ ഡര്‍ബിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ സിബി (49 ) നിര്യാതനായി.

കഴിഞ്ഞ ശനിയാഴ്ചയാണ് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാകുകയായിരുന്നു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് നാലേകാലിനായിരുന്നു അന്ത്യം.

ഭാര്യ: അങ്കമാലി പീച്ചാനികാട് പാലായില്‍ അനു. മക്കള്‍: ജോണ്‍, മാര്‍ക്ക്. ഭാര്യയും മക്കളും യുകെയിലെ വീട്ടില്‍ നിരീക്ഷണത്തിലാണ്. അനു യുകെയില്‍ തന്നെ നേഴ്സായി ജോലിചെയ്യുകയാണ്. ഏഴ് വര്‍ഷത്തോളമായി ഇവര്‍ അവിടെയായിരുന്നു.

കൂത്താട്ടുകുളം മാര്‍ക്കറ്റ് റോഡില്‍ മോളെപ്പറമ്പില്‍ മെഡിക്കല്‍സ് സ്ഥാപനമുടമയായിരുന്നു സിബി. പരേതരായ മാണിയുടെയും ഏലിയാമ്മയുടെയും മകനാണ് സിബി. സഹോദരി: സിനി തങ്കച്ചന്‍ മേക്കടമ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News