ഓൺലൈൻ മെഡിക്കൽ സംവിധാനം: പ്രവാസികൾക്ക്‌ ആശ്വാസമേകാൻ 1000 ഡോക്ടർമാർ

പ്രവാസികൾക്ക്‌ മെഡിക്കൽ സേവനം ലഭ്യമാക്കാൻ കേരളത്തിൽ പ്രഗൽഭരായ 1000 ഡോക്ടർമാർ. ഒറ്റ ദിവസം സേവനം ലഭ്യമാക്കിയത്‌ 150 പ്രവാസികൾക്ക്‌.

നോർക്ക റൂട്‌സ്‌ ആരംഭിച്ച ഓൺലൈൻ മെഡിക്കൽ സംവിധാനം കോവിഡ്‌ രോഗഭീതിയിൽ കഴിയുന്ന പ്രവാസികൾക്ക്‌ ആശ്വാസമായി. പദ്ധതി ഹിറ്റായതോടെ വിപുലപ്പെടുത്താൻ തീരുമാനിച്ചതായി നോർക്ക റൂട്‌സ്‌ അറിയിച്ചു.

നോർക്ക വെബ്സൈറ്റിലൂടെ നിരവധി പ്രവാസികൾ ഡോക്ടർമാരുമായി സംവദിച്ചു. പലരും വീഡിയോ കോൺഫറൻസിന് സമയം നിശ്ചയിക്കുകയുംചെയ്തു. വ്യാഴാഴ്‌ചയാണ്‌ വീഡിയോ കോൺഫറൻസിലൂടെയും ടെലിഫോണിലൂടെയും രോഗവിവരം പങ്കുവയ്ക്കാൻ സംവിധാനം ഏർപ്പെടുത്തിയത്.

ഐഎംഎ, quikdr എന്നിവയുമായി സഹകരിച്ചാണ്‌ പദ്ധതി. അസുഖവിവരങ്ങൾക്ക് പുറമേ പ്രവാസികൾക്ക് നാട്ടിലോ മറുനാട്ടിലോ ഉള്ള മറ്റ് പ്രശ്നങ്ങൾ പങ്കുവയ്ക്കാനും സംവിധാനമുണ്ട്‌.

എങ്ങനെ

www.norkaroots.org വെബ്സൈറ്റിൽ പ്രവേശിച്ചാൽ പ്രശ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിന് പ്രത്യേക ഇടമുണ്ട്. അതിൽ രജിസ്റ്റർ ചെയ്ത് വിവരങ്ങൾ പങ്കുവയ്ക്കാം. ഡോക്ടർ ഓൺലൈൻ എന്നതിന്റെ താഴെ ബട്ടനിൽ അമർത്തിയാൽ ഡോക്ടറുമായി ഓൺലൈൻ അപ്പോയിൻമെന്റ്‌ നിശ്ചയിക്കുന്നതിനുള്ള നിർദേശം ലഭിക്കും.

ഹലോ ഡോക്ടർ എന്ന തലക്കെട്ടിന് താഴെയുള്ള ബട്ടൻ അമർത്തിയാൽ ടെലഫോണിൽ ലഭിക്കുന്ന വിവിധ വിഭാഗം ഡോക്ടർമാരുടെ പേരുവിവരം ലഭ്യമാകും.

ഇന്ത്യൻ സമയം പകൽ രണ്ടുമുതൽ ആറുവരെയാണ് ഫോണിലൂടെ രോഗവിവരം പങ്കുവയ്‌ക്കാനാകുന്നത്. വ്യക്തികളുടെ സൗകര്യാർഥം സമയം മുൻകൂട്ടി നിശ്ചയിച്ചശേഷമാണ് വീഡിയോ കോൺഫറൻസ് സൗകര്യം ലഭ്യമാക്കുന്നത്.

സജീവമായി ഹെൽപ്പ്‌ ഡെസ്‌ക്ക്‌

ഗൾഫ് നാടുകളിലെ കോവിഡ്–- 19 ഹെൽപ്പ് ഡെസ്‌ക്ക്‌ പ്രവർത്തനം രണ്ടാംദിവസം കൂടുതൽ സജീവമായി. വിവിധ രാജ്യങ്ങളിലെ നിയമ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പ്രത്യേക അനുവാദത്തോടെയാണ്‌ മലയാളി സംഘടനകളും സന്നദ്ധപ്രവർത്തകരും സർക്കാരിനുവേണ്ടി ഹെൽപ്പ് ഡെസ്‌ക്ക്‌ ഏകോപിപ്പിക്കുന്നത്.

ഫുജൈറ, റാസൽഖൈമ, ഷാർജ, അൽഐൻ, ദുബായ്‌, അബുദാബി, ഒമാൻ എന്നിവിടങ്ങളിലാണ്‌ ഹെൽപ്പ്‌ ഡെസ്‌ക്‌ ആരംഭിച്ചത്‌. മറ്റ് ഗൾഫ് നാടുകളിലും ഹെൽപ്പ് ഡെസ്‌ക്ക്‌ ആരംഭിക്കുമെന്നും നോർക്ക അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News