വിപുലമായ പരിശോധനാ സംവിധാനം, വിശക്കുന്നവര്‍ക്ക് ഭക്ഷണം, ശക്തമായ നിരീക്ഷണം; കേരളത്തിന്റെ കൊറോണ പ്രതിരോധത്തെ പ്രശംസിച്ച് വാഷിങ്ടണ്‍ പോസ്റ്റ്

കൊറോണ വൈറസിന്റെ വ്യാപനം മസങ്ങള്‍ പിന്നിട്ടിട്ടും വികസിത രാജ്യങ്ങളില്‍ പലതും വൈറസിന് മുന്നില്‍ ഇപ്പോഴും പതറി നില്‍ക്കുകയാണ്. എന്നാല്‍ തുടക്കം മുതലുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങല്‍ ഫലം കാണുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.

അതിജീവനത്തിലും, രോഗ വ്യാപനത്തിലും കുറഞ്ഞ മരണ നിരക്കിലുമൊക്കെ ദേശീയ അന്തര്‍ ദേശീയ ശരാശരിയെക്കാള്‍ ഒരുപാട് മുന്നിലാണ് കേരളം. ലോക വ്യാപകമായി കേരളത്തിന്റെ മാതൃകകള്‍ ചര്‍ച്ചയായിട്ടുണ്ട്.

രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന വിദേശികളെയെല്ലാം രോഗമുക്തരാക്കിയെന്നതും കേരളത്തിന് അഭിമാന നിമിഷമാണ്. കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വാഷിങ്ടണ്‍ പോസ്റ്റ്.

കൃത്യവും വ്യക്തവുമായ സര്‍വമേഖലയിലുമുള്ള ഇടപെടലുകളിടെ കേരളം ലോകത്തെ വിറപ്പിച്ച കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ അതിജീവനത്തിന്റെ വഴി തുറക്കുകയാണ്.

വിപുലമായ പരിശോധനയും, കൃത്യമായ കോണ്‍ടാക്ട് ട്രെയ്‌സിങ്ങും, കര്‍ശനവും വ്യക്തവുമായ ക്വാറന്റൈന്‍ നിര്‍ദേശങ്ങളും, അതിഥി തൊഴിലാളികള്‍ക്ക് സുരക്ഷിതമായ താമസ സ്ഥലവും, ആവശ്യക്കാര്‍ക്ക് ഭക്ഷണവും എല്ലാമൊരുക്കി വൈറസിനെ പ്രതിരോധിക്കുന്നതിനൊപ്പം

പൊടുന്നനെ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ദൈനംദിന ജീവിത പ്രശ്‌നങ്ങളെ പോലും അതീവ ശ്രദ്ധയോടെയാണ് കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്.

തിരിച്ചുവരവിന്റെ സൂചനയാണ് കണക്കുകള്‍ കാണിക്കുന്നത്. ജനുവരിയില്‍ രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായിരുന്നിട്ടും ഏപ്രില്‍ ആദ്യവാരം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ മുന്‍വാരത്തേതിനെക്കാള്‍ 30 ശതമാനം കുറവാണ്.

34 ശതമാനമാണ് കേരളത്തിന്റെ അതിജീവന നിരക്ക് മറ്റേത് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാളും ഉയര്‍ന്നത്, രണ്ട് മരണം മാത്രമാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും മുന്നെ മാതൃക കാട്ടിയ സംസ്ഥാനമാണ് കേരളം.

ലോക്ക്ഡൗണ്‍ രാജ്യത്ത് മഹാമാരിയുടെ വ്യാപനം തടഞ്ഞെങ്കിലും രോഗബാധിതരുടെ എണ്ണം ഉയര്‍ന്നുകൊണ്ടേയിരുന്നു. 6700 രോഗ ബാധിതരും 200 മരണങ്ങളുമാണ് നിലവില്‍ ഇന്ത്യയിലുള്ളത്. ഉയര്‍ന്ന ജനസാന്ദ്രതയും, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുമെല്ലാം രാജ്യത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടല്‍ രോഗപ്രതിരോധത്തില്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഞങ്ങള്‍ എറ്റവും മോശമായതിനെ പ്രതീക്ഷിക്കുന്നു നല്ലതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കേരള ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ വാക്കുകള്‍. കേരളത്തില്‍ വൈറസിന്റെ വ്യാപനം തടയാന്‍ കഴിഞ്ഞുവെങ്കിലും പൂര്‍ണമായി എന്ന് പറയാരായിട്ടില്ല.

നിലവില്‍ വ്യാപനം തടയാന്‍ കഴിഞ്ഞു എന്നാല്‍ നാളെ എന്ത് സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. കേരളത്തിന്റെ സമീപനം ഫലപ്രതമാണ് കാരണം അത് ശക്തവും മനുഷ്യത്വപരവുമാണെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News