കൊറോണ: പുതുച്ചേരിയില്‍ ആദ്യ മരണം; മരിച്ചത് ചെറുകല്ലായി സ്വദേശി മഹറൂഫ്

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മാഹി ചെറുകല്ലായി സ്വദേശി മെഹറൂഫ് ആണ് മരിച്ചത് 71 വയസായിരുന്നു.

രാവിലെ 07 30 ഓടെയാണ് മരണം. വൈറസ് ബാധയെ തുര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ ന്യൂമാഹി, പന്യന്നൂര്‍, ചൊക്ലി പഞ്ചായത്തുകളില്‍ യാത്ര ചെയ്തിട്ടുണ്ട്‌.

മത ചടങ്ങുകളിലും പൊതു ചടങ്ങുകളിലും വിവാഹച്ചടങ്ങിലും പങ്കെടുത്തതായി വിവരമുണ്ട്. വിദേശ യാത്രയുടെയും, യാത്ര നടത്തിയവരുമായി നേരിട്ട് ബന്ധപ്പെട്ടുള്ളതായും വിവരം ലഭിച്ചിട്ടില്ലെങ്കിലും നിരവധി സ്ഥലങ്ങളില്‍ യാത്ര നടത്തിയ വ്യക്തിയാണ്.

നാല് ദിവസങ്ങള്‍ക്ക് മുന്നെയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മറ്റുപല രോഗങ്ങളുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

കടുത്ത ന്യുമോണിയയും ഹൃദ്രോഗവും ഇദ്ദേഹത്തെ അലട്ടിയിരുന്നു. പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here