സംസ്ഥാനത്ത് കൂടുതല്‍ രോഗികളെ കണ്ടെത്തിയ കാസര്‍കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം.
ജില്ലയിലെ 6 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇവിടെ നേരത്തെ തന്നെ ഡബിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
രോഗികളില്‍ നിന്നും കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങളുമായി ജില്ല രംഗത്തുവന്നിരിക്കുന്നത്. ഇവിടങ്ങളില്‍ അഞ്ച് വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി.
തളങ്കര,നെല്ലിക്കുന്ന്, ചൂരി, കളനാട് അലാമിപ്പള്ളി എന്നിവിടങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇവിടങ്ങളില്‍ ജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാനുള്ള അനുവാദമില്ല. ജനങ്ങല്‍ ആവശ്യമായ കാര്യങ്ങള്‍ പൊലീസ് എത്തിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇവിടങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ പൊലീസ് പട്രോളിങ് ഉണ്ടായിരിക്കും. രോഗികളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് കണ്ടെത്തിയ സാഹചര്യത്തില്‍ സാമൂഹ്യ വാപനത്തിലേക്ക് പോവാതിരിക്കാനാട് ഇത്തരം നടപടിയിലേക്ക് കാസര്‍കോട് പോയത്. രാജ്യത്ത് ഒരിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here