പിടിയാനയുടെ വായ തകര്‍ന്ന നിലയില്‍, നാക്ക് രണ്ടായി പിളര്‍ന്നു; പന്നി പടക്കം കടിച്ചുണ്ടായ സ്‌ഫോടനമാകാമെന്ന് പ്രാഥമിക നിഗമനം

കൊല്ലം: പത്തനാപുരം കറവൂര്‍ ഫോറസ്റ്റ് റേഞ്ചിലെ വനമേഖലയില്‍ പിടിയാനയുടെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തി. പന്നി പടക്കം കടിച്ചുണ്ടായ സ്‌ഫോടനത്തില്‍ വായ തകര്‍ന്നതാകാമെന്ന് പ്രാഥമിക നിഗമനം. നാക്ക് രണ്ടായി പിളര്‍ന്ന നിലയിലാണ്. ആനക്ക് വെള്ളം പോലും കുടിക്കാനാകുന്നില്ല. ആക്രമണം ഭയന്ന് ആരും അടുക്കുന്നില്ല.

കറവൂര്‍ അച്ചന്‍കോവില്‍ പാതയില്‍ അമ്പനാര്‍ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം ജനവാസമേഖലയിലാണ് അവശനിലയില്‍ പിടിയാനയെ കണ്ടെത്തിയത്. വന്യമൃഗങ്ങള്‍ക്ക് വെള്ളം കുടിക്കുന്നതിനായി വനംവകുപ്പ് തീര്‍ത്തിട്ടുള്ള ചെക്ക് ഡാമിനു സമീപത്താണിപ്പോള്‍ ആന നിലയുറപ്പിച്ചിരിക്കുന്നത്.

വായ് ഭാഗം തകര്‍ന്ന് നാക്ക് രണ്ടായി പിളര്‍ന്ന നിലയിലാണ്. വെള്ളവും ഭക്ഷണവും കഴിക്കാനാകാതെ അവശനിലയിലായ ആന ആക്രമണ സ്വഭാവം പ്രടിപ്പിച്ചു. കുപ്പിയോ, പന്നിപ്പടക്കമോ കടിച്ചു വായ തകര്‍ന്നതാകാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

സ്ഥലത്തെത്തിയ വെറ്റിനറി ഡോക്ടര്‍ ഈ സാഹചര്യത്തില്‍ ആനയെ പരിശോധിക്കാന്‍ കഴിയില്ലെന്നറിയിച്ചു മടങി. പിടിയാനക്ക് ചികിത്സ നല്‍കിയില്ലെങ്കില്‍ അവശനിലയിലായ ആന വനത്തില്‍ ചരിയുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

പടക്കം വെച്ച് പന്നിയെ പിടിക്കുന്ന സംഘങ്ങള്‍ ഏറെയുള്ള സ്ഥലമാണ് ഇവിടെ. റോഡിനോട് ചേര്‍ന്നുള്ള അരുവിയില്‍ മദ്യപിച്ച ശേഷം ബിയര്‍ ബോട്ടില്‍ കളയുന്നതും പതിവുണ്ട്. ഇത്തരത്തില്‍ ആകാം ആനയ്ക്ക് അപകടം സംഭവിച്ചത് എന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News