കൊറോണകാലത്ത് ജന്മദിനാഘോഷം; ഡിവൈഎഫ്ഐ പൊതിച്ചോര്‍ പദ്ധതിയിലേക്ക് 200പൊതിച്ചോര്‍ നല്‍കി അദിതിമോളുടെ പിറന്നാള്‍

അദിതിമോള്‍ ഹാപ്പിയാണ്.ആഘോഷങ്ങളില്ല അവളുടെ ആദ്യപിറന്നാളിന്. എന്നാലുണ്ട് നിറഞ്ഞ വയറുപോല്‍ ആഹ്ലാദം. അവള്‍ക്കും മറ്റൊരുപാട് പേര്‍ക്കും. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജീവനക്കാരന്‍ കിഷോറിന്റെയും ഹിമപ്രഭയുടേയും മകളുടെ ജന്മദിനമാണ് ദുരിതകാലത്ത് മാതൃകയായത്.

ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലയിലെ ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് ഇരുന്നൂറിലധികം ഭക്ഷണ പൊതികള്‍ ആവശ്യമായി വരും. ഇവിടേക്കാണ് അദിതിയുടേയും കുടുംബത്തിന്റേയും സ്‌നേഹമെത്തിയത്.

അദിതിയുടെ രക്ഷിതാക്കള്‍ പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. മാതൃകാപരമായ പ്രവര്‍ത്തനത്തെ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി കെ റഫീഖ് അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here