വാളയാര്‍ അതിര്‍ത്തിയില്‍ അണുനാശിനി കവാടം; സംസ്ഥാനത്ത് ആദ്യം

വാളയാര്‍ അതിര്‍ത്തിയില്‍ വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ അണു നാശിനി കവാടമൊരുക്കി. സംസ്ഥാനത്ത് ആദ്യമായാണ് അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കാനായി അത്യാധുനിക സംവിധാനമൊരുക്കുന്നത്. മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

ദേശീയ പാതയോട് ചേര്‍ന്ന് മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റിലാണ് അണുനാശിനി കവാടം സ്ഥാപിച്ചത്. 20 അടി ഉയരവും 12 അടി വീതിയുമുള്ള കവാടത്തിലൂടെ വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ സെന്‍സര്‍ പ്രവര്‍ത്തിച്ച് വാഹനത്തിലേക്ക് അണുവിമുക്ത മിശ്രിതം സ്‌പ്രേ ചെയ്യും.

വാഹനത്തിന്റെ എല്ലാ ഭാഗങ്ങളിലും അണുവിമുക്ത മിശ്രിതമെത്തുന്ന തരത്തിലാണ് സംവിധാനമൊരുക്കിയിരിക്കുന്നത്.അഗ്‌നിശമന സേനയുടെയും,മോട്ടോര്‍ വാഹനവകുപ്പിന്റെയും സഹകരണത്തോടെ വിവേകാനന്ദ ദാര്‍ശനിക സമാജമാണ് കവാടം സ്ഥാപിച്ചത്.

അമ്പതിനായിരം രൂപയാണ് അണുനാശിനി കവാടത്തിന്റെ നിര്‍മാണ ചെലവ്.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അവശ്യവസ്തുക്കളുമായെത്തുന്ന ഡ്രൈവര്‍മാരെ അണുവിമുക്തരാക്കാനായി സാനിറ്റൈസര്‍ ടണലും വാളയാറില്‍ പ്രവര്‍ത്തനമാരംഭിച്ചു.

പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ടണല്‍ നിര്‍മ്മിച്ചത്. മറ്റ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും അണുനാശിനി കവാടവും സാനിറ്റൈസര്‍ ടണലും സ്ഥാപിക്കുന്ന കാര്യം അധികൃതരുടെ പരിഗണനയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News