
രാജ്യത്ത് കോവിഡ് 19 ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ച മഹാരാഷ്ട്രാ സംസ്ഥാനത്ത് രോഗപ്രതിരോധത്തിന് അനിവാര്യമായ മുന്‍കരുതലുകള്‍ എടുത്തില്ല എന്ന് പരക്കെ ആരോപണം ഉയരുകയാണ്.
നഴ്‌സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും വേണ്ട അത്യാവശ്യ പ്രതിരോധ ഉപാധികള്‍ പോലും യഥാസമയം വിതരണം ചെയ്യപ്പെട്ടില്ല. അതേ തുടര്‍ന്ന് നഴ്‌സുമാരടക്കമുള്ള ആശുപത്രി ജീവനാക്കരെ പല ആശുപത്രികളും ക്വാറന്റെ നിലാക്കാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രികള്‍ ഒന്നൊന്നായി അടച്ചു പൂട്ടുന്ന ആശങ്കാജനകമായ അവസ്ഥയാണ് ഇന്ന് നിലനില്ക്കുന്നത്.
കേരളത്തിലെ പോലെ പൊതുമേഖലയില്‍ കൂടുതല്‍ ചികിത്സാ സംവിധാനങ്ങളില്ലാത്ത പശ്ചാത്തലത്തില്‍ കോവിഡ് രോഗികള്‍ പരമാവധി സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
സര്‍ക്കാര്‍ കോവിഡ് ചികിത്സ സൗജന്യമായി പ്രഖ്യാപിച്ചതോടെ ഒന്നിന് പുറകെ ഒന്നായി സ്വകാര്യ ആശുപത്രികള്‍ അടച്ചുപൂട്ടുന്നു. ഈ നടപടികളെ ജനങ്ങള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇതോടെ ഡയാലിസിസ്, റേഡിയേഷന്‍, കിമോ തെറാപ്പി അടക്കമുള്ള ദൈനം ദിന ചികിത്സക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ആയിരങ്ങളും ദുരിതത്തിലായി.
കഴിഞ്ഞ ആറു മാസമായി സ്ഥിരമായി ഭര്‍ത്താവിനെ ഡയാലിസിസിന് കൊണ്ട് പോയിരുന്ന ആശുപത്രിയാണ് ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നതെന്നും ഇനി എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണെന്നും പറഞ്ഞാണ് മലാഡില്‍ നിന്നും ഒരു മലയാളി വീട്ടമ്മ വിളിച്ചിരുന്നത്. സമാനമായ നിരവധി ആശങ്കകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്ത് വരുന്നത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 6 മലയാളി നഴ്‌സുമാര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ കോവിഡ് 19 ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി. ഇവരെല്ലാം സമ്പര്‍ക്ക രഹിത നിരീക്ഷണത്തിലാണ്. ഇപ്രകാരം ക്വാറന്റൈനില്‍ കഴിയുന്നവരെ കൊണ്ട് പോലും നിര്‍ബന്ധമായി ജോലി ചെയ്യിക്കുന്നുവെന്നാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന പരാതികള്‍. ഇത് കൊണ്ട് തന്നെ രോഗ വിവരങ്ങള്‍ പല സ്വകാര്യ ആശുപത്രികളും പുറത്ത് വിടുന്നില്ല.
ഇതിനിടെ മുംബൈയില്‍ ചേരിപ്രദേശമായ ധാരാവിയില്‍ പുതിയ 5 കോവിസ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here