കോവിഡ് കടുത്താലും കേരളത്തില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ മുട്ടില്ല

കോവിഡ്-19 എത്ര കടുത്താലും കേരളത്തില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ മുട്ടില്ല. ഏതു സാഹചര്യവും നേരിടാന്‍ ആവശ്യമായ സിലിന്‍ഡറുകള്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ഉറപ്പുവരുത്തിയിട്ടുണ്ട്.

മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാകാതെ വികസിത രാജ്യങ്ങളില്‍ രോഗികള്‍ മരിച്ചുവീഴുമ്പോഴാണ് കൊച്ചുകേരളം സര്‍വസജ്ജമാകുന്നത്. കോവിഡ്-19 പടര്‍ന്നുപിടിച്ച വികസിതരാജ്യങ്ങള്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ കിട്ടാതെ വലഞ്ഞിരുന്നു.

ഇറ്റലിയില്‍ 70 കഴിഞ്ഞ രോഗികളെ മരണത്തിനു വിട്ടുകൊടുത്ത് വെന്റിലേറ്ററുകള്‍ ചെറുപ്പക്കാരിലേക്ക് മാറ്റുന്ന നിസ്സഹായാവസ്ഥയും ലോകം കണ്ടു. കേരളത്തിലെ 18 ആശുപത്രികളില്‍ ഓക്‌സിജന്‍ സൂക്ഷിക്കാനുള്ള വലിയ ടാങ്കുകള്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News