
ലോക്ക്ഡൗണ്‍ നമുക്ക് സമ്മാനിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് അപകട വാര്‍ത്തകളില്ലാത്ത ദിവസങ്ങളാണ്. പലപ്പോഴും കേരളം ഉണരാറ് അപകടവാര്‍ത്തകള്‍ കേട്ടായിരുന്നുവെങ്കില്‍ കുറച്ച് ദിവസമായി അതെല്ലാം ഓര്‍മയാകുകയാണ്.
മാത്രമല്ല, റോഡുകളിലും നിരത്തുകളിലും പക്ഷികളും മൃഗങ്ങളും സൈ്വര്യവിഹാരം നടത്തുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. താല്‍ക്കാലികമെങ്കിലും ലോക്ക്ഡൗണിന്റെ ഭാഗമായി നിരത്തുകള്‍ വിജനമായതോടെ വാഹനാപകടങ്ങളുടെ സങ്കട വാര്‍ത്തകള്‍ അപൂര്‍വമായി. ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ ആറുവരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ ആകെ ഉണ്ടായത് 97 വാഹനാപകടംമാത്രമാണ്.
15 പേര്‍ക്ക് മരണം സംഭവിച്ചപ്പോള്‍ ഗുരുതര പരിക്കേറ്റത് 64 പേര്‍ക്ക്. 20 പേര്‍ക്ക് നിസ്സാര പരിക്കുമേറ്റു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം 1460 വാഹനാപടകമാണ് ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here