ഇതാണ് കേരളം, ഇതൊക്കെയാണ് മാതൃക: കപ്പ വിറ്റ് മൂന്നുലക്ഷം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി കര്‍ഷകന്‍

കര്‍ഷകര്‍ക്കിത് ദുരിതകാലമാണ്. വിളവുണ്ടെങ്കിലും വിപണിയില്ല. ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്നുണ്ട്. അതാണാശ്വാസം.

കോവിഡ് കാലം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കര്‍ഷകര്‍ക്കുണ്ടാക്കുന്നത്. ദുരിതകാലം കഴിയുമെന്നും പഴയകാലം തിരിച്ചെത്തുമെന്നും വയനാട് പുല്‍പ്പള്ളി കവളക്കാട്ട് റോയിയും പ്രതീക്ഷിക്കുന്നു. ദുരിതകാലത്ത് സര്‍ക്കാര്‍ ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ക്കായി നടപ്പാക്കുന്നുണ്ട്. അതുമാത്രം പോരല്ലോ.

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രിയുടെ സഹായഅഭ്യര്‍ത്ഥന വന്നപ്പോള്‍ എന്തുനല്‍കുമെന്നാണ് റോയ് ആലോചിച്ചത്. പ്രയാസങ്ങള്‍ ഏറെയുണ്ട്. എങ്കിലും എന്തെങ്കിലും നല്‍കണം. ഇത്തവണ വിളവെടുക്കാറായ കപ്പയുണ്ട്.

പത്തുടണ്ണോളമുണ്ടാവും. അത് വിറ്റ് തുക നല്‍കാന്‍ തീരുമാനിച്ചു. ഹോര്‍ട്ടി കോര്‍പ്പ് ഏറ്റെടുക്കാമെന്ന് പറഞ്ഞു. ആഗ്രഹമറിയിച്ച് റോയ് കൃഷിമന്ത്രിയെ വിളിച്ചിരുന്നു. മന്ത്രിയാണ് ഹോര്‍ട്ടികോര്‍പ്പ് ഏറ്റെടുക്കാമെന്ന് അറിയിച്ചത്.

തുക ഹോര്‍ട്ടികോര്‍പ്പ് നല്‍കുന്നമുറക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് തുക കൈമാറാനാണ് റോയ് ആഗ്രഹിക്കുന്നത്. മുന്‍പും സൗജന്യമായി വിളകളും വിത്തുകളുമെല്ലാം കര്‍ഷകര്‍ക്കും മറ്റും സൗജന്യമായി നല്‍കാറുണ്ട് ഈ കര്‍ഷകന്‍.

കാപ്പി കൃഷിയിലെ പുതുരീതികള്‍ നേരത്തെ കൃഷിവകുപ്പ് മന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തരിശ് നിലത്ത് ജെസിബി ഉപയോഗിച്ച് നിലമൊരുക്കിയായിരുന്നു റോയ് കപ്പ നട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News