റോഡരികില്‍ അവശനിലയില്‍ കിടന്ന സുബ്ബയന് താങ്ങായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: റോഡരികില്‍ അവശനിലയില്‍ കിടന്ന സുബ്ബയന് താങ്ങായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. തിരുവനന്തപുരം നെയ്യാറ്റിന്‍ക്കരയിലാണ് ആരും തിരിഞ്ഞു നോക്കാതെ കിടന്ന തിരുനെല്‍വേലി സ്വദേശിക്ക് ഇതിലൂടെ പുതുജീവന്‍ ലഭിച്ചത്.

നെയ്യാറ്റിന്‍ക്കര റെയില്‍വേ സ്റ്റേഷന് സമീപം വളരെ അവശനിലയിലാണ് തിരുനല്‍വേലി സ്വദേശിയായ സുബ്ബയനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഉടന്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ച് സുബ്ബയന് അടിയന്തര ചികിത്സ ലഭ്യമാക്കി. പിന്നീട് – അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ ഒന്നരമാസം മുന്‍പാണ് തിരുനെല്‍വേലിയില്‍ നിന്നും നെയ്യാറ്റിന്‍കരയില്‍ സുബ്ബയന്‍ ജോലി അനേഷിച്ച് എത്തിയത്. ജോലിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കടതിണ്ണയിലായിരുന്നു ഉറക്കം. നെയ്യാറ്റിന്‍കര നഗരസഭ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നാണ് സുബ്ബയന് ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നത്.

അവശനിലയിലായപ്പോഴും സഹായ ഹസ്തവുമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കൊറോണ കാലത്ത് നാട്ടിന്‍ പോലും പോകാനാകാതെ ദുരവസ്ഥയില്‍ കഴിഞ്ഞ സുബ്ബയനെ ജീവിതത്തിലേക്ക് തിരികെ തിരികെ എത്തിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News