സമൂഹ അടുക്കള; കേരള മാതൃക പ്രചരിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം

നാടെങ്ങും നന്മവിളമ്പുന്ന കേരള മാതൃക രാജ്യമാകെ പ്രചരിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. കോവിഡ്- 19 പ്രതിരോധത്തിന് രാജ്യം അടച്ചിട്ടപ്പോള്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കാന്‍ കേരളം നടത്തിയ ശ്രമങ്ങളാണ് വെബ്സൈറ്റിലൂടെ പ്രചരിപ്പിക്കുന്നത്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയ വെബ്സൈറ്റായ https://rural.nic.inല്‍ ആണ് കുടുംബശ്രീ നേതൃത്വത്തിലുള്ള ബജറ്റ് ഹോട്ടലുകളെയും സമൂഹ അടുക്കളകളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

അടച്ചുപൂട്ടലില്‍ വിശക്കുന്നവര്‍ക്ക് അന്നം നല്‍കുകയെന്ന കേരളത്തിന്റെ നിശ്ചയദാര്‍ഢ്യം ഇതര സംസ്ഥാനങ്ങളിലെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് പ്രചോദനമാകാനാണ് വെബ്സൈറ്റില്‍ നല്‍കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News