കൊറോണ; ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി; ചില മേഖലകള്‍ക്ക് ഇളവ്

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. ചില മേഖലകള്‍ക്ക് ഇളവ് നല്‍കാനാണ് സാധ്യത.

സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ഇതോടെ ഏപ്രില്‍ 28 വരെ ലോക്ക്ഡൗണ്‍ തുടരും.

യോഗത്തില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ഡൗണ്‍ നീട്ടണമെന്ന നിലപാടിലായിരുന്നു. ചില മേഖലകളില്‍ ഇളവു നല്‍കാനും സാധ്യതയുണ്ട്. രാജ്യത്ത് ചുവപ്പ്, മഞ്ഞ, പച്ച മേഖലകള്‍ തിരിച്ചാകും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

ചുവപ്പില്‍ അതീവ ഗൗരവമേറിയ മേഖല എന്നും , മഞ്ഞ മേഖലയില്‍ രോഗമുള്ള സ്ഥലങ്ങള്‍, പച്ചയില്‍ സുരക്ഷിത മേഖല എന്നിവയാകും ഉള്‍പ്പെടുത്തുക.

മാസ്‌ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തത്. 24 മണിക്കൂറും ഫോണില്‍ ലഭ്യമായിരിക്കുമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോടു പറഞ്ഞു.

ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

രോഗപ്രതിരോധത്തിനും കേരള മോഡല്‍ മാതൃക ആക്കാമെന്നു യോഗത്തില്‍ പൊതു അഭിപ്രയം ഉയര്‍ന്നു.

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ പാലിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ എല്ലാം പരിഗണിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.

ലോക്ഡൗണ്‍ നീട്ടുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശും,ഛത്തിസ്ഗണ്ട ,തെലുങ്കാന എന്നി സംസ്ഥാങ്ങള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News