ലസ്‌ന ഷിനോജിന്റെ ‘മരണമേ എന്നെ പുല്‍കാതെ പോക നീ’ ഗാനം തരംഗം

നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ് ലസ്‌ന ഷിനോജിന്റെ സാമൂഹ്യപ്രതിബദ്ധതയുള്ള ‘മരണമേ എന്നെ പുല്‍കാതെ പോക നീ ‘എന്നാ ഈ ഗാനം. നിരവധി കവിതാലാപനങ്ങളിലൂടെയും ഈ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ‘ശലഭമഴ ‘ എന്ന മ്യൂസിക്കല്‍ വീഡിയോ ആല്‍ബത്തിലൂടെയും ഗാനാസ്വാദകരുടെ മനസ്സിലിടം നേടിയ ഈ ഗായിക പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശിയാണ്. ഭര്‍ത്താവ് ഡോക്ടര്‍ ഷിനോജ് കുമാര്‍ മകള്‍ ലക്ഷ്മി കുമാര്‍ എന്നിവര്‍ കോഴിക്കോട് കാരപറമ്പ താമസിച്ചു വരുന്നു. ലോക മാനവ സമൂഹത്തിനെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണയെന്ന മഹാമാരിയെ തുരത്താന്‍ അവശ്യമായ മുന്‍കരുതലെടുക്കാന്‍ സമൂഹത്തെ ആഹ്വാനം ചെയ്യുന്ന ഈ വരികള്‍
രമേശ് അയ്യങ്കിയെന്ന യുവ കവിയുടെതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here