കൊറോണ പ്രതിരോധം; കേരളത്തെ മാതൃകയാക്കണമെന്ന് കേന്ദ്രം; രോഗ വ്യാപനം തടയാന്‍ കേരള മോഡല്‍ നടപ്പാക്കാന്‍ തീരുമാനം; ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് നീട്ടും

ദില്ലി: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മാതൃകയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. രോഗം വ്യാപനം തടയാന്‍ കേരള മോഡല്‍ നടപ്പാക്കാനാണ് കേന്ദ്രതീരുമാനം.

അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി.  ചില മേഖലകള്‍ക്ക് ഇളവ് നല്‍കാനാണ് സാധ്യത.

സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ഇതോടെ ഏപ്രില്‍ 28 വരെ ലോക്ക്ഡൗണ്‍ തുടരും.

യോഗത്തില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ഡൗണ്‍ നീട്ടണമെന്ന നിലപാടിലായിരുന്നു. ചില മേഖലകളില്‍ ഇളവു നല്‍കാനും സാധ്യതയുണ്ട്. രാജ്യത്ത് ചുവപ്പ്, മഞ്ഞ, പച്ച മേഖലകള്‍ തിരിച്ചാകും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

ചുവപ്പില്‍ അതീവ ഗൗരവമേറിയ മേഖല എന്നും , മഞ്ഞ മേഖലയില്‍ രോഗമുള്ള സ്ഥലങ്ങള്‍, പച്ചയില്‍ സുരക്ഷിത മേഖല എന്നിവയാകും ഉള്‍പ്പെടുത്തുക.

ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News