അരക്ഷിതാവസ്ഥ വീട്ടിലാണോ? വിളിക്കുക ഈ നമ്പറുകളില്‍; സര്‍ക്കാര്‍ കൂടെയുണ്ട്

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍, അവ തടയാനാവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് ആരോഗ്യ സാമൂഹ്യനീതി ശിശു വികസന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. അതിനെത്തുടര്‍ന്ന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം പരാതി നല്‍കുന്നതിനായി ഒരു വാട്ട്‌സാപ്പ് നമ്പര്‍ പ്രവര്‍ത്തനമാരംഭിച്ചു.

എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലിന്റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് ആണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. 9400080292 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം. അതുപോലെത്തന്നെ ചൈല്‍ഡ് ലൈന്‍ നമ്പറായ 1098 എന്ന നമ്പറിലും, സ്ത്രീകള്‍ക്കുള്ള ഹെല്‍പ് ലൈന്‍ ആയ മിത്രയുടെ 181 എന്ന നമ്പറിലും പരാതികള്‍ നല്‍കാവുന്നതാണ്. പരാതികളില്‍ സത്വര നടപടികള്‍ കൈക്കൊള്ളുന്നതായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here