
അമ്പലപ്പുഴ: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച ബിജെപി നേതാവ് വാറ്റുചാരായവുമായി പൊലീസ് പിടിയില്‍.
ബിജെപി പുറക്കാട് തെക്ക് ഏരിയ നേതാവ് തോട്ടപ്പള്ളി സുരേഷ് ഭവനില്‍ സുരേഷ് (37) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്. തോട്ടപ്പള്ളിക്കു സമീപം കൊട്ടാര വളവില്‍ ദേശീയ പാതയോരത്തു നിന്നുമാണ് ഇയാളെ സിഐ ടി മനോജിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റു ചെയ്തത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുരേഷ് നിയന്ത്രണം തെറ്റി നിലത്തു വീണു. ശബ്ദം കേട്ട് ഓടിക്കൂടിയ സമീപ വാസികള്‍ സുരേഷിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ക്ക് മനസിലാക്കി. ഇയാള്‍ സഞ്ചരിച്ച കെ എല്‍ 29 സി 3248 നമ്പര്‍ ബൈക്കില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പിയില്‍ നിറച്ച മദ്യവും കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്നത് വാറ്റുചാരായമാണന്ന് തിരിച്ചറിഞ്ഞു. സുരേഷിനെ തുടര്‍ന്ന് അറസ്റ്റുചെയ്യുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here