കോവിഡ് വ്യാപനം തടയാന്‍ ചൈന വുഹാനില്‍ നടപ്പാക്കിയ അടച്ചുപൂട്ടല്‍ വിജയകരമായ മാതൃകയാണെന്ന് വോയ്സ് ഓഫ് അമേരിക്ക. ഇത് പല രാജ്യങ്ങളും മാതൃകയാക്കിയെന്നും അമേരിക്കന്‍ സര്‍ക്കാര്‍ പണം മുടക്കുന്ന മാധ്യമസ്ഥാപനം റിപ്പോര്‍ട്ട് ചെയ്തു.
ചൈനാ സര്‍ക്കാരിന്റെ സ്ഥിതിവിവര കണക്കുകള്‍ ഉപയോഗിച്ച് ഗ്രാഫിക്സ് തയ്യാറാക്കി അമേരിക്കയിലേയും ചൈനയിലെയും മരണസംഖ്യയുടെ താരതമ്യവും ‘അമേരിക്കയുടെ ആഗോള ശബ്ദം’ അവതരിപ്പിച്ചു. കോവിഡിന്റെ പേരില്‍ ചൈനയ്ക്കെതിരെ നുണപ്രചാരണം തീവ്രമാക്കിയിരിക്കെയാണ് ട്രംപിനെ വെട്ടിലാക്കി അമേരിക്കന്‍ മാധ്യമം വുഹാന്‍ മാതൃകയെ പ്രകീര്‍ത്തിച്ചത്.
ലോകമെങ്ങും അമേരിക്കന്‍ താല്‍പ്പര്യം പ്രചരിപ്പിക്കാന്‍ രണ്ടാംലോക യുദ്ധകാലത്ത് രൂപംനല്‍കിയ സ്ഥാപനമാണ് വോയ്സ് ഓഫ് അമേരിക്ക. അടച്ചുപൂട്ടല്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ചൈനാ സര്‍ക്കാര്‍ പുറത്തുവിട്ട ആഘോഷത്തിന്റെ വീഡിയോ, സ്ഥാപനം റീട്വീറ്റ് ചെയ്ത് ട്രംപ് സര്‍ക്കാരിനെ ഞെട്ടിച്ചു.
വോയ്സ് ഓഫ് അമേരിക്കയ്ക്ക് പ്രതിവര്‍ഷം 20 കോടി ഡോളര്‍ അമേരിക്ക നയതന്ത്ര കാര്യാലയങ്ങള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ ഉള്‍പ്പെടുത്തി നല്‍കുന്നുണ്ട്. ഡിജിറ്റല്‍, ടെലിവിഷന്‍, റേഡിയോ വാര്‍ത്തകള്‍ 47 ഭാഷയിലായി ലോകം മുഴുവന്‍ ലഭിക്കുന്നുണ്ട്. തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അമേരിക്ക ഉപയോഗിക്കുന്ന പ്രധാന പ്രചാരണസ്ഥാപനമാണിത്.
ചൈനാ മാതൃകയെ പ്രശംസിച്ച് വാര്‍ത്ത നല്‍കിയതിനെ ട്രംപ് ഭരണകൂടം രൂക്ഷമായി വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്നാല്‍, വോയ്സ് ഓഫ് അമേരിക്ക ചൈനയുടെ പ്രചാരണം ഏറ്റുപിടിച്ചിരിക്കുകയാണെന്ന് വൈറ്റ്ഹൗസ് പ്രതിദിന വാര്‍ത്താ പത്രികയില്‍ ആരോപിച്ചു. അമേരിക്കയുടെ ശത്രുക്കള്‍ക്കുവേണ്ടിയാണ് അത് സംസാരിക്കുന്നതെന്നും അതില്‍ കുറ്റപ്പെടുത്തി.
അമേരിക്ക നടത്തുന്ന ചൈനാവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 11 സെനറ്റര്‍മാര്‍ രംഗത്തുവന്നു. ചൈനയിലെ എല്ലാ മത്സ്യ-മാംസ ചന്തകളും അടച്ചുപൂട്ടണം എന്ന് റിപ്പബ്ലിക്കന്‍ പാര്‍ടിയിലെയും ഡെമോക്രാറ്റിക് പാര്‍ടിയിലെയും അംഗങ്ങള്‍ അടങ്ങിയ സംഘം കത്തില്‍ ആവശ്യപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.