തിരുവനന്തപുരം: മൂന്നാറില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ജലസംഭരണിയില്‍ വിഷം കലര്‍ത്തിയത് അതീവ ഗൗരവമായെ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കുറ്റവാളികളെ അടിയന്തരമായി കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാതൃകാപരമായ ശിക്ഷ ഇക്കാര്യത്തില്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിനിടെ ചിലര്‍ നിയമവിരുദ്ധമായി സഞ്ചരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആളുകളെ കടത്തിയ ഒരു ആംബുലന്‍സ് കോഴിക്കോട് പിടികൂടി. റെയില്‍ പാതയിലൂടെ നടന്നും ബൈക്കോടിച്ചും ചിലര്‍ സഞ്ചരിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരക്കാരെ തടയാന്‍ പൊലീസിനോട് നിര്‍ദേശിച്ചു.
പത്തനംതിട്ടയില്‍ നടത്തിയ അനൗണ്‍സ്‌മെന്റ് കേട്ട് തെറ്റിദ്ധരിച്ച് അതിഥി തൊഴിലാളികള്‍ നാട്ടില്‍ പോകാന്‍ വേണ്ടി ടിക്കറ്റെടുക്കാന്‍ പുറത്തിറങ്ങിയ സംഭവം ഉണ്ടായി. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത വേണം. മറുഭാഷകള്‍ അറിയുന്നവര്‍ വേണം ഇത്തരം അനൗണ്‍സ്‌മെന്റ് നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.