ഈസ്റ്ററും വിഷുവും; അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിക്കപ്പെടും

തിരുവനന്തപുരം: ഈസ്റ്റര്‍ വിഷു ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടിക്കപ്പെടുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ഈസ്റ്ററും വിഷുവും വരികയാണ്. ഇന്നലെയും ഇന്നും പലയിടത്തും തിരക്ക് അനുഭവപ്പെട്ടു. ആഘോഷങ്ങള്‍ ഈ ഘട്ടത്തില്‍ പരിമിതപ്പെടുത്തേണ്ടത് ആവശ്യമാണ്. നിയന്ത്രണങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം. നാളെ ചില കടകള്‍ തുറക്കുന്നുണ്ട്. അതൊരു ആവശ്യവുമാണ്. എന്നു കരുതി അതൊരു ആഘോഷമാക്കാം എന്നാരും കരുതേണ്ട. ആവശ്യക്കാര്‍ മാത്രം സാമൂഹിക അകലം പാലിച്ച് കടകളില്‍ പോയാല്‍ മതി. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിക്കപ്പെടും. അതെല്ലാവരും മനസിലാക്കിയാല്‍ നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here