ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; ലോകാരോഗ്യസംഘടനയും സ്പിംഗ്‌ളര്‍ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നു

തിരുവനന്തപുരം: സ്പിംഗ്‌ളര്‍ കമ്പനി ശേഖരിക്കുന്ന ഡേറ്റകളെല്ലാം ഇന്ത്യയിലെ സെര്‍വറുകളിലാണ് സൂക്ഷിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്ന പോലെ അതിലൂടെ വിവരങ്ങള്‍ ചോരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

സ്പിംഗ്‌ളര്‍ എന്ന കമ്പനിയുടെ സ്ഥാപകന്‍ ഒരു മലയാളിയാണ്. തന്റെ വയോധികരായ മാതാപിതാക്കളുടെ സംരക്ഷണത്തിന് കേരളം നല്‍കുന്ന സേവനം അദ്ദേഹം നേരില്‍ കണ്ട് ബോധ്യപ്പെട്ടതാണ്. പ്രതിപക്ഷ നേതാവ് ആരോപിക്കുന്ന പോലെ അതിലൂടെ വിവരങ്ങള്‍ ചോരുന്നില്ല. ലോകാരോഗ്യസംഘടനയും ഇതേ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്. അവര്‍ ശേഖരിക്കുന്ന ഡേറ്റകളെല്ലാം ഇന്ത്യയിലെ സെര്‍വറുകളിലാണ് സൂക്ഷിച്ചത്. ഇവയെല്ലാം കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചാണ് സൂക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News