
മന്ത്രി ജെ. മേഴ്സിക്കിട്ടിയമ്മയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമത്തില്‍ നിരന്തരം പ്രചരണം നടത്തിയയാളെ കുണ്ടറ പോലിസ് അറസ്റ്റുചെയ്തു. എറണാകുളം പുത്തന്‍കുരിശ് മീന്‍പുര കദളിപറമ്പില്‍ അജിന്‍ ആണ് പിടിയിലായത്.
സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുണ്ടറ ക്രൈം എസ്.ഐ. വിദ്യാഥിരാജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അജിനെ എറണാകുളത്തെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്.
പെയിന്റിംഗ് തൊഴിലാളിയായ അജിന്‍ 18-ഓളം കേസുകളില്‍ പ്രതിയാണെന്ന് പോലിസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here