അമേരിക്കയില്‍ കൊറോണ മരണം 20,000 കടന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ ബാധിച്ച് മരണം 20,000 കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
20,064 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

5,21,365 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധിച്ചിട്ടുള്ളത്.

1,80,458 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ന്യൂയോര്‍ക്കാണ് ഏറ്റവും മുന്നില്‍. ന്യൂജഴ്‌സിയില്‍ 58,151 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ 751ഉം ന്യൂജഴ്‌സിയില്‍ 251ഉം പേരാണ് മരിച്ചത്. മിഷിഗണില്‍ 22,783 പേര്‍ക്കും പെന്‍സില്‍വാനിയയില്‍ 21,655 പേര്‍ക്കും കലിഫോര്‍ണിയയില്‍ 21,448 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News