മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേരളം ഒന്നാമത്; മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് അലഞ്ചേരി

കൊറോണയെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമത്. മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി.

ലോകമാകെ പടര്‍ന്നുപിടിച്ച മഹാമാരിയില്‍ കേരളത്തിന്‍റേത് സമാനതകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനമാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.

നമ്മൾ കൊറോണയെ അതിജീവിക്കുമെന്ന പ്രതീക്ഷ നൽകുന്നതാണ് ഈ ഈസ്റ്ററെന്നും ആലഞ്ചേരി അഭിപ്രായപ്പെട്ടു.

ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങല്‍ പാലിച്ചുകൊണ്ടാണ് കേരളത്തില്‍ വിവിധയിടങ്ങളില്‍ ഈസ്റ്റര്‍ ദിനാഘോഷങ്ങള്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News