ലോക്ക്ഡൗണ്‍ കാലത്തെ പുതിയ ശീലങ്ങളിലൊന്നാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം; നമ്മള്‍ സുരക്ഷിത കരങ്ങളിലല്ലെ ശാന്തമ്മ പറയുന്നു

മുഖ്യമന്ത്രി താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു കൊല്ലം സ്വദേശിനി ശാന്തമ്മയുടെ ഈ വാക്കുകൾ ഹൃദയത്തിൽ നിന്ന് വന്നതാണ്. സ്വന്തം മക്കളെന്നപോലെ കേരളത്തിലെ സർവ്വ ചരാചരങ്ങളെയും സംരക്ഷിക്കുന്നതിനെ രാഷ്ട്രീയം എന്താണെന്നറിയാത്ത ഈ വൃദ്ധഅഭിനന്ദിക്കുന്നു.

വൈകീട്ട് 6 മണിയാകുമ്പോൾ ശാന്തമ്മ ടിവി ഓൺചെയ്യും അല്ലെങ്കിൽ യൂട്യൂബിലൂടെയൊ കൈരളി ന്യൂസ് ചാനലിലൂടെ മുഖ്യമന്ത്രി ജനങ്ങളെന്ന തന്റെ യജമാനനോട് അന്നന്നതെ കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങളും, സ്വീകരിച്ച നടപടികളും, ഏറ്റവും കഷ്ടത അനുഭവിക്കുന്ന വിഭാഗങ്ങൾക്കായുള്ള സഹായം, തുടങ്ങി ജീവജാലങ്ങളെ വരെ പരാമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലൂടെ തത്സമയം വിവരിക്കുന്നത് ശാന്തമ്മ സമാധാനത്തോടെ കണ്ടിരിക്കും.

കരുതൽ,സർക്കാർ ഒപ്പമുണ്ട്,മുന്നിലുണ്ട്,തുടങിയ വാക്കുകൾ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നതും ശാന്തമ്മ ശ്രദ്ധിക്കുന്നു.

ഇനി ഒരു ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയില്ലെങ്കിൽ ചെറുമകന്റെ മൊബൈൽ ഫോണിൽ യൂട്യൂബിലൂടെ പഴയ വാർത്താ സമ്മേളനം കാണും.

പക്ഷെ വൈകീട്ട് 6 മണിയാകുമ്പൊ മുഖ്യമന്ത്രി ജനങ്ങൾക്കു മുമ്പിൽ വന്നിരുന്ന് ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റി കോവിഡ് 19 നെ എങ്ങനെയാണ് സംസ്ഥാനം നേരിടുന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നത് കാണാതിരിക്കാൻ കഴിയാത്ത വിധം ശാന്തമ്മ അഡിലോക്റ്റാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here