തിരുവനന്തപുരം: കൊറോണ വൈറസ് ബാധ മൂലം സംസ്ഥാനത്തിന് 50,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്ക്.
സംസ്ഥാന സര്‍ക്കാരിന് പതിനയ്യായിരം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പലിശരഹിത വായ്പയായി സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കണം. റിസര്‍വ്വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ എന്തിന് മടിക്കണം. കേന്ദ്രത്തിന്റെ ഔദാര്യമല്ല ചോദിക്കുന്നത്. തരാനുള്ളതെങ്കിലും ഈ സമയത്ത് തരണം.
സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് അവഗണനയാണെന്നും മന്ത്രി പറഞ്ഞു. വാചകമടി കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും മെച്ചമാവില്ല. ആഗോളതലത്തില്‍ ഉല്‍പാദനം ഒന്നു മുതല്‍ രണ്ട് ശതമാനം വരെ കുറയുമെന്നും ഐസക് പറഞ്ഞു.
കേരളത്തില്‍ ലോക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാകും. കര്‍ശന ഉപാധികളോടെയാവും ഇളവുകള്‍ അനുവദിക്കുക. രോഗം പൂര്‍ണമായും മാറുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.