”ഇതൊക്കെ നാട്ടുകാര്‍ വായിക്കേണ്ട വാര്‍ത്തയാണ്, അഭിമാനിക്കാവുന്ന വാര്‍ത്ത; മൂലക്ക് ഒതുക്കാനുള്ളതല്ല”

തിരുവനന്തപുരം: കേരളത്തിന്റെ കൊറോണ പ്രതിരോധം മാതൃകയാക്കാമെന്ന് ദേശീയലോകമാധ്യമങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇന്നലെ അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിലും കേരളത്തെ പ്രശംസിച്ച് വാര്‍ത്ത വന്നിരുന്നു.

പല മാധ്യമങ്ങളും അത് വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഈ വാര്‍ത്ത ഒരു പ്രമുഖ മലയാള ദിനപത്രം അവരുടെ 11-ാം പേജില്‍
ഒതുക്കി.

ഇപ്പോഴിതാ, പ്രശംസിക്കേണ്ട ഇത്തരം വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ തഴയുന്നതിനെതിരെ നടന്‍ ഷമ്മി തിലകന്‍ രംഗത്ത് വന്നു. വാര്‍ത്ത കാണാന്‍ ഭൂതക്കണ്ണാടിവച്ച് നോക്കണമെന്നും ഷമ്മി തിലകന്‍ പറയുന്നു.

ഷമ്മി തിലകന്റെ വാക്കുകള്‍: ”ഇന്നത്തെ പത്രത്തില്‍ #ഭൂതക്കണ്ണാടി വച്ച് നോക്കി വായിച്ചപ്പോള്‍ പതിനൊന്നാം പേജിലെ മൂലയില്‍ കണ്ടെത്തിയ കേരളത്തിന് അഭിമാനിക്കാവുന്ന വാര്‍ത്ത..! ഇതൊക്കെ നാട്ടുകാര്‍ വായിക്കേണ്ട വാര്‍ത്തയാണ്, മൂലക്ക് ഒതുക്കാനുള്ളതല്ല എന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു…!”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here