കൊല്ലം അമൃതകുളത്ത് ആന ഇടഞ്ഞു

കൊല്ലം അമൃതകുളത്ത് ആന ഇടഞ്ഞു. ശക്തികുളങര ക്ഷേത്രത്തിലെ രാജശേഖരനെന്ന ആനയാണ് ഇടഞ്ഞത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ ആനയെ തളച്ചു. പാപ്പാന്‍ രാജേഷിന് പരിക്കേറ്റു.

കൊല്ലം സ്വദേശി കുരുവിള പാട്ടത്തിനെടുത്തതാണ് ആനയെ അമൃതകുളം സ്‌കൂളിനു സമീപം ആനയെ തളച്ചിരുന്നതാണ് മീന്‍ വില്‍പനകാരന്റെ ഹോണടി കേട്ടാണ് ആന വിരണ്ടോടിയതെന്നും,പാപ്പാന്‍ ആനയെ അടിച്ചതിനെ തുടര്‍ന്നാണ് വിരണ്ടോടിയതെന്നും പറയുന്നു. തുടര്‍ന്ന് അമൃതകുളത്ത് ഒരു വീടിന്റെ പറമ്പില്‍ കയറി ഷെഡും കോഴികൂടും തകര്‍ത്തു. കൃഷിയും നശിച്ചു. പാപ്പാന്‍ രാജേഷിനും പരിക്കേറ്റു. ആനക്ക് 47 വയസ്സ് പ്രായമൂണ്ട്. പോലീസും, ഫയര്‍ഫോഴ്‌സും, വനംവകുപ്പുദ്യോഗസ്ഥരും ആനപ്രേമികളും ചേര്‍ന്ന് ആനയെ തളച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News