പൂച്ചയെ കാണാനില്ലെന്ന് പരസ്യം പ്രത്യക്ഷപ്പെട്ട് 11 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പൂച്ചയെ തിരികെ ലഭിച്ചു

കൊല്ലത്ത് വളര്‍ത്തുപൂച്ചയെ കാണാനില്ലെന്ന് പരസ്യം പ്രത്യക്ഷപ്പെട്ട് 11 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പൂച്ചയെ തിരികെ ലഭിച്ചു.

4 വീടിനപ്പുറത്തെ ഒരു വീട്ടില്‍നിന്നാണ് പൂച്ചയെ കണ്ടെത്തിയത് ആ വീട്ടില്‍ നിന്ന് അന്നനടയിട്ട് അവള്‍ റോഡിലിറങി വരുമ്പോഴാണ് ജാസ്മിനൂം മക്കളും പൂച്ചയെ കാണുന്നത്.കൊല്ലം പുത്തന്‍വീട്ടില്‍ ഹൗസ് 10 കീര്‍ത്തി നഗര്‍, ജാസ്മിന്റെ മൂന്നരവയസ്സുള്ള അന്നകുട്ടിയെന്ന പേര്‍ഷ്യന്‍ പൂച്ചയെയാണ് രാവിലെ 7 മണിമുതല്‍ കാണാനില്ലെന്ന് പരസ്യം പ്രത്യക്ഷപ്പെട്ടത്.

ഇവളാണ് അന്നകുട്ടി,രാവിലെ 7 മണിവരെ കുട്ടികളുമൊത്ത് കളിച്ചു കൊണ്ടിരുന്നു.പിന്നെ ആരും അന്നകുട്ടിയെ കണ്ടിട്ടില്ല കുണ്ടറയില്‍നിന്നാണ് പേര്‍ഷ്യന്‍ പൂച്ചയെ വാങിയത് പിന്നീട് അന്നകുട്ടിയെന്ന് പേരിട്ടു.സ്‌നേഹ സമ്പന്ന,കുശുമ്പ്, കുസൃതി,കുടുമ്പസ്‌നേഹം,ചുമതലാബോധം ഒക്കെ അന്നകുട്ടിക്കുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാവില്ല.

പട്ടാള ചിട്ടയില്‍ എന്നും പുലര്‍ച്ചെ 5.30തിനു ഉണരും പിന്നെ ജാസ്മിനെ ഉണര്‍ത്തും മടിച്ചു കിടന്നാല്‍ ശല്യംചെയ്തുണര്‍ത്തും.ജാസ്മിന്റെ മക്കള്‍ റിഹാന്‍,റിയാന,റിസാന.എന്നീവരെ സ്‌കൂളിലേക്കു കൃത്യസമയത്ത് പറഞ്ഞയക്കാനാണ് അലാറം വെച്ചപോലെ അന്നകുട്ടി എഴുന്നേറ്റ് ജാസ്മിനെ വിളിച്ചുണര്‍ത്തിയിരുന്നത്.

ഇനി കുശുമ്പിന്റെ കഥ ഇങനെ,ഒരിക്കല്‍ ഒരു പൂച്ച കുഞ്ഞ് കാലില്‍ പരിക്കുകളോടെ വീട്ടില്‍ കയറി വന്നു ഇതിനെ ജാസ്മിന്‍ ചികിത്സിച്ചു അതോടെ ഇടഞ്ഞ അന്നകുട്ടി കലിപ്പ് തീര്‍ത്തത് ആ പൂച്ചകുട്ടിയെ അടിച്ചോടിച്ചിട്ടാണ്.പിന്നെ ഉറങാന്‍ എസി നിര്‍ബന്ധം,കാറ്റ് ഫുഡ്,മീന്‍,മുട്ട,പാല്‍,
ഇവയാണ് ഇഷ്ട ആഹാരം.

ജാസ്മിന് അന്നകുട്ടി നാലാമത്തെ വളര്‍ത്തു മകളായിരുന്നു.എന്തായാലും 4 വീടിനപ്പുറത്തെ ഒരു വീട്ടില്‍നിന്നാണ് പൂച്ചയെ കണ്ടെത്തിയത് ആ വീട്ടില്‍ നിന്ന് അന്നനടയിട്ട് അവള്‍ റോഡിലിറങി വരുമ്പോഴാണ് ജാസ്മിനൂം മക്കളും പൂച്ചയെ കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel