ദുരിതകാലത്തെ മറ്റൊരു ദുരന്തമായി മലയാളി യുവതിയുടെ ആകസ്മിക മരണം

കല്യാണില്‍ താമസിക്കുന്ന മോനിഷ പത്തു ദിവസങ്ങള്‍ക്ക് മുന്‍പാണ് ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ അണുബാധയാണ് മരണ കാരണമായി പറയുന്നത്.

ജ്യൂപിറ്റര്‍ ആശുപത്രീയില്‍ ചികിത്സയിലായിരുന്ന മോനിഷക്ക് അടിയന്തരമായി രക്തം വേണമെന്ന ആവശ്യ പ്രകാരം നിരവധി പേര്‍ ശ്രമിച്ചു കൊണ്ടിരിക്കവെയാണ് മോനിഷ വിട പറയുന്നത്. കുട്ടി സുഖമായിരിക്കുന്നു എന്നാണ് കിട്ടിയ വിവരം.

നിലവിലെ സാഹചര്യത്തില്‍ അടിയന്തിര ചികിത്സ സമയത്തിന് ലഭ്യമാക്കാന്‍ കഴിയാതിരുന്നതാണ് യുവതിയുടെ ആകസ്മിക വേര്‍പാടിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മുംബൈ നാടകരംഗത്തെ അറിയപ്പെടുന്ന നടന്‍ ആര്‍ . കെ. കൈമളിന്റെ മൂത്ത മകള്‍ ആണ് മോനിഷ. ലോക് ഡൗണ്‍ കാലത്തെ പരിമിതികളില്‍ കൈമള്‍ കുടുംബത്തെ ചെന്ന് കണ്ട് ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും

മുംബൈയിലെ ഹോസ്പിറ്റലുകളിലെ അനാസ്ഥയിലേക്കാണ് ആവര്‍ത്തിച്ചുള്ള ഇത്തരം ദുരന്തങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here