തിരുവനന്തപുരത്ത് നഗരസഭയുടെ മൂന്നാമത്തെ ജനകീയഹോട്ടലും പ്രവര്‍ത്തനമാരംഭിച്ചു; തലസ്ഥാനത്തെ ആയിരങ്ങള്‍ക്ക് ആശ്വാസം

തിരുവനന്തപുരം നഗരസഭയുടെ മൂന്നാമത്തെ ജനകീയഹോട്ടലും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. വള്ളക്കടവില്‍ അരംഭിച്ച ഹോട്ടല്‍ ധനമന്ത്രി തോമസ് ഐസക് ആദ്യപൊതി വതരണം ചെയ്തു.

20 രൂപക്ക് ഉച്ചയൂണ് നല്‍കുന്ന നഗരത്തിലെ മൂന്നാമത്തെ ജനകീയ ഹോട്ടലാണ് തിരുവനന്തപുരം വള്ളക്കടവില്‍ ആരംഭിച്ചത്. തിരുവനന്തപുരം നഗരസഭ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ഹോട്ടല്‍ നടത്തുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് ജനകീയ ഹോട്ടല്‍ തലസ്ഥാനത്ത് ആയിരങ്ങള്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. നേരത്തെ ആരംഭിച്ച രണ്ട് ഹോട്ടലുകളിലും ആയിരക്കണക്കിന് ഊണുപൊതികളാണ് വിറ്റുപോയത്. മൂന്നാമത്തെ ഹോട്ടലിന്റെ പ്രവര്‍ത്തനം ധനമന്ത്രി തോമസ് ഐസക് ആദ്യപൊതി വതരണം ചെയ്തുകൊണ്ട് ആരംഭിച്ചു.

അവിയല്‍,അച്ചാര്‍, സാമ്പാര്‍, തോരന്‍, രസം തുടങ്ങി 20 രൂപയ്ക്കുള്ള ഊണിന് കറികളേറെയാണ്. ഇപ്പോള്‍ പാഴ്സല്‍ മാത്രമാണ് നല്‍കുന്നത്. ലോക്ക് ഡൗണിനു ശേഷം ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സംവിധാനവുമുണ്ടാകും.

ഹോട്ടലില്‍ എത്തി പാഴ്സല്‍ വാങ്ങുന്നവര്‍ക്ക് 20 രൂപയ്ക്ക് ഊണ് കിട്ടും. വീടുകളില്‍ എത്തിക്കണമെങ്കില്‍ അധികം അഞ്ചു രൂപ നല്‍കണം.

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടലുകള്‍. ഓണത്തിനു മുന്‍പ് 1000 ഹോട്ടലായിരുന്നു ലക്ഷ്യം. പദ്ധതി വിജയിച്ചാല്‍ നഗരത്തില്‍ കൂടുതല്‍ ജനകീയ ഹോട്ടലുകള്‍ ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News