
കോണ്‍ഗ്രസിന് നാണക്കേടായിരിക്കുകയാണ് കുന്നത്തുനാട് മണ്ഡലത്തിലെ എംഎല്‍എയുടെ കിറ്റ് വിതരണം. ഉദ്ഘാടന ചടങ്ങില്‍നിന്ന് ബെന്നി ബഹനാന്‍ എംപി വിട്ടുനിന്നു. റിഫൈനറി സിഎസ്ആര്‍ ഫണ്ടില്‍പ്പെടുത്തി നല്‍കിയ പത്ത് ടണ്‍ അരി സ്വന്തം പേരിലാക്കി മണ്ഡലത്തില്‍ നല്‍കിയ വി പി സജീന്ദ്രന്‍ എംഎല്‍എയുടെ നടപടിയാണ് കോണ്‍ഗ്രസിന് നാണക്കേടായത്.
ത്രിതല പഞ്ചായത്തിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടു നടത്തിയ കിറ്റ് വിതരണം കോണ്‍ഗ്രസിന് തിരിച്ചടിയായെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് സ്വന്തം പേരിലടിച്ച കവറിലായിരുന്നു എംഎല്‍എയുടെ കിറ്റ് വിതരണം.
10,000 പേര്‍ക്ക് കൊടുക്കാനായി ഒരു കോടിയോളം രൂപ ചെലവിട്ടെന്ന് എംഎല്‍എ തന്നെ അവകാശപ്പെടുന്ന കിറ്റിലുള്ളത് നാമമാത്രമായ ഇനങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here